അന്തിക്കാട്: ജുമാമസ്ജിദിൽ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ജീലാനി ആണ്ട് നേർച്ച ഒക്ടോബർ 26 ന് നടക്കും. വൈകിട്ട് 6 45 ന് ആരംഭിക്കുന്ന ആത്മീയ സദസ്സിന് മഹല്ല് ഖത്തീബ് സി.എ. അബ്ദുൽസലാം അഹ്സനി, പ്രമുഖ പ്രാസംഗിക അബൂബക്കർ ഹുദവി മുണ്ടുപറമ്പ്, എന്നിവർ നേതൃത്വം നൽകും. സ്വലാത്ത് മജ്ലിസ്, മുഹിയദ്ദീൻ റാത്തീബ്, മദ്ഹ് പ്രഭാഷണം, ദുആ സദസ്. എന്നിവയാണ് ശനിയാഴ്ച സംഘടിപ്പിച്ചിട്ടുള്ളത്. ആണ്ട് റാത്തീബിന്റെ ഭാഗമായി നടന്നിരുന്ന വർഷങ്ങളായി നിലച്ചു പോയ അറബന സംഘവുമായുള്ള നാട് ചുറ്റലും ഇക്കുറി നടക്കുന്നുണ്ട്. മഹല്ലിലെ 300 വീടുകളിലാണ് നാടുചുറ്റൽ സംഘം എത്തുക. മുഹമ്മദ് നബിയെ കുറിച്ചും മുഹ് യുദ്ധീൻ ശൈഖിനെ കുറിച്ചുമുള്ള ഈരടികൾ പാടിയും താളത്തിനൊത്ത് അറബനമുട്ടിയുമാണ് പൂർവ്വ വിദ്യാർത്ഥി സംഘത്തിൻ്റെ നേതൃത്വത്തിൽ നാടുചുറ്റൽ നടക്കുന്നത്. മഹല്ല് പ്രസിഡൻ്റ് പതിമ്പത്ത് അബ്ദുൾ നാസർ ഹാജി, സെക്രട്ടറി കെ.കെ. അബ്ദുൾ സെലാം, വൈസ് പ്രസിഡൻറ് അബ്ബാസ് വീരാവുണ്ണി, ജോ.സെക്രട്ടറി റാഫി കുഞ്ഞിക്ക, ട്രഷറർ പി.എ. ഹംസ, മഹല്ല് കമ്മിറ്റി ഭാരവാഹികളായ പുഴങ്ങരയില്ലത്ത് അബ്ദുൽ ഖാദർ, പുതുമനക്കര അബ്ദുൽ റസാഖ്, പട്ടാട്ട് സൈനുദ്ദീൻ, പുതുമനക്കര നൗഷാദ്, സംഘാടകസമിതി ഭാരവാഹികളായ പട്ടാട്ട് അബ്ദുൾ അസീസ്, പതിപറമ്പത്ത് സക്കീർ ഹുസൈൻ, പൂർവ്വ വിദ്യാർത്ഥി അറബന സംഘം ഭാരവാഹികളായ എ.എം. ജെഷീർ, വി.എച്ച്. കാസിം, കെ.എ. അബ്ബാസ്. എന്നിവരുടെ നേതൃത്വം തുടരുന്ന നാട് ചുറ്റൽ ശനിയാഴ്ച്ച ഉച്ചയോടെ സമാപിക്കും.
previous post
next post