തൃപ്രയാർ: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ നിക്ഷേപ തട്ടിപ്പിനെതിരെ കമ്പനിയുടെ തൃപ്രയാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബിജെപി സംസ്ഥാന സ്രെക്രട്ടറി നാഗേഷ് ഉദ്ഘാടനം നിർവഹിച്ചു. സമരസമിതി ചെയർമാൻ ശിവരാമൻ അധ്യക്ഷത വഹിച്ചു കൺവിനെർ ജയപ്രസാദ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ബിജെപി സഹകരണ സെൽ ജില്ലാ കൺവീനർ എം.വി. സുരേഷ്, ബിജെപി നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ്, ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു തട്ടിപ്പിനിരയായ ഒട്ടേറെ പേർ സമരത്തിൽ പങ്കെടുത്തു. രഘുലാൽ, ചന്ദ്രസേനൻ , വാസുദേവൻ, യതീദ്രദാസ്, ജയമാല, പ്രസന്നൻ, ഗോപകുമാർ, ശ്രീരാമൻ, എന്നിവർ നേതൃത്വം നൽകി.
next post