തൃശ്ശൂർ: ഷെയർ ട്രേഡിങ്ങ് വഴി പണം നിക്ഷേപിച്ചാൽ 500 ശതമാനത്തിലധികം ഇരട്ടി പണം ലാഭിക്കാം എന്നു വിശ്വസിപ്പിച്ച് വിയ്യൂർ സ്വദേശിയുടെ ഒരു കോടിയിലധികം പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫൈസൽ. കെ (26) , ഖാദർ ഷെരീഫ് (37) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിഐഎൻവി എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്നു പറഞ്ഞ് വിയ്യൂർ സ്വദേശിക്ക് കോൾ വരികയായിരുന്നു. ഷെയർ ട്രേഡിങ്ങിനെ കുറിച്ച് സംസാരിക്കുകയും ഓൺലൈൻ വഴി ക്ലാസ് എടുത്തുകൊടുത്ത് ഷെയർ ട്രേഡിങ്ങിനെ കുറിച്ച് വിശ്വസിപ്പിക്കുകയും ചെയ്തു. 500 ശതമാനം നേട്ടമുണ്ടാക്കാം എന്ന് ഉറപ്പുനൽകി വിവിധ ഘട്ടങ്ങളിലായി പരാതിക്കാരനിൽ നിന്നും 1,24,80,000 രൂപയാണ് തട്ടിപ്പുനടത്തിയത്. ഇക്കാര്യത്തിന് സിറ്റി സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു.
previous post