വലപ്പാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി ഉദ്‌ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പി.എസ്. സന്തോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി കെ. ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സുമേഷ് പാനാട്ടിൽ, സി.ആർ. അറുമുഖൻ, സി.വി. വികാസ്, എഎൻസി ജയ്ക്കോ, എം.എം. ഇക്ബാൽ, അനിത പ്രദീപ്കുമാർ ,ഫാത്തിമസലീം, അജ്മൽ ഷരീഫ്, വൈശാഖ് വേണുഗോപാൽ, കെ.എച്ച്. കബീർ, സുജിൽ കരിപ്പായിൽ എന്നിവർ സംസാരിച്ചു.