News One Thrissur
Updates

കൊടുങ്ങല്ലൂരിൽ റോഡ് അടയ്ക്കുന്നതിൽ പ്രതിഷേധിച്ച് കർമ സമിതി ഹർത്താൽ ആചരിച്ചു

കൊടുങ്ങല്ലൂർ: ഡിവൈഎസ്പി ഓഫിസ് ജംക്‌ഷനിലെ റോഡ് അടയ്ക്കുന്നതിൽ പ്രതിഷേധിച്ച് എലിവേറ്റഡ് ഹൈവേ കർമസമിതി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ നഗരസഭ പ്രദേശത്ത് ഹർത്താൽ ആചരിച്ചു. വ്യാപാര സ്ഥാപനങ്ങൾ ഉച്ചവരെ അടച്ചിട്ടു മർച്ചന്റ്സ് അസോസിയേഷൻ ഹർത്താലിനു പിന്തുണ നൽകി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ആയിരുന്നു ഹർത്താൽ. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി നാളുകളിൽ ഭക്തർ ഉപയോഗിക്കുന്ന പാത അടയ്ക്കുകയും നഗരത്തെ വടക്കു ഭാഗത്തേക്കു മാറ്റുകയുമാണ് ദേശീയപാത അധികൃതർ ചെയ്യുന്നതെന്നു കർമസമിതി കുറ്റപ്പെടുത്തി. 200 മീറ്റർ സഞ്ചരിച്ചു പട്ടണത്തിൽ എത്തേണ്ട ജനങ്ങൾ 700 മീറ്റർ വടക്കു ഭാഗത്തെ ഫ്ലൈഓവർ ആശ്രയിക്കണമെന്നു പറയുന്നതു ധാർഷ്ട്യമാണെന്നും സമരസമിതി ആരോപിച്ചു.സമരപ്പന്തലിൽ നിന്നു തുടങ്ങിയ പ്രകടനം വടക്കേ നടയിലെ വില്ലേജ് ഓഫിസ് പരിസരത്ത് സമാപിച്ചു. യോഗം നഗരസഭ അധ്യക്ഷ ടി.കെ.ഗീത ഉദ്ഘാടനം ചെയ്തു. എലിവേറ്റഡ് ഹൈവേ കർമ സമിതി ചെയർമാൻ ആർ.എം. പവിത്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, സിപിഎം ഏരിയ സെക്രട്ടറി കെ.ആർ.ജൈത്രൻ, സി.സി. വിപിൻചന്ദ്രൻ, പി.യു. സുരേഷ് കുമാർ, കെ.ആർ. വിദ്യാസാഗർ, പി.ജി. നൈജി, കെ.കെ. അൻസാർ എന്നിവർ പ്രസംഗിച്ചു. നഗരസഭ വൈസ് ചെയർമാൻ വി.എസ്. ദിനൽ, ഇ.എസ്.സാബു, വേണു വെണ്ണറ, ടി.പി. പ്രഭേഷ്, ഷഫീക്ക് മണപ്പുറത്ത്, ടി.പി. അരുൺമേനോൻ, പി.കെ. സത്യശീലൻ, യൂസഫ് പടിയത്ത് എന്നിവർ പ്രസംഗിച്ചു.

Related posts

കാഞ്ഞാണിയിൽ മിന്നൽ ചുഴലി: യാത്രക്കാരുമായി പോയിരുന്ന ബസിൻ്റെ ചില്ല് തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. 

Sudheer K

ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു; മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല

Sudheer K

ക്ഷേത്രത്തിൽ തിരുവാതിര കളിക്കുന്നതിനിടയിൽ വയോധിക കുഴഞ്ഞ് വീണ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!