News One Thrissur
Updates

അന്തിക്കാട് സെൻ്ററിൽ പുതിയ എൽ.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

അന്തിക്കാട്: അന്തിക്കാട് സെൻ്ററിൽ വർഷങ്ങളായി പ്രവർത്തിക്കാതിരുന്ന ഹൈമാസ്റ്റ് ലൈറ്റ് മാറ്റി നാട്ടിക എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി പുതിയ എൽഇഡി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. 5.56 ലക്ഷം രൂപ ഉപയോഗിച്ച് സർക്കാർ ഏജൻസിയായ യൂണൈറ്റഡ് ഇന്ത്യ ഇലക്ട്രിക്കൽസ് മുഖേന കല്ലൂർ ഇലക്ട്രോണിക്സ് ലൈറ്റിംഗ് ആണ് പദ്ധതി നിർവ്വണം നടത്തിയത്.

3 വർഷത്തെ പരിപാലനവും കമ്പനിയുടെ ചുമതലയാണ്. സി.സി. മുകുന്ദൻ എംഎൽഎ ലൈറ്റിൻ്റെ സ്വിച്ച്ഓൺ നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീനാനന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.വി.ശ്രീവത്സൻ, സിപിഐഎം അന്തിക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി.രാജേഷ്, സിപിഐ ലോക്കൽ സെക്രട്ടറി കെ.കെ. പ്രദീപ് കുമാർ, കോൺഗ്രസ് പ്രതിനിധി കെ.ബി. രാജീവ്, ബിജെപി പ്രതിനിധി ഗോകുൽ കരിപ്പിള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശരണ്യ രജീഷ്, ഷഫീർ അബ്ദുൽ ഖാദർ, അനിത ശശി, സരിത സുരേഷ്, ടി.പി. രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

Related posts

ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി അഞ്ചാം വാർഡ്

Sudheer K

തൃപ്രയാർ ബസ്സ്റ്റാൻ്റ് നിർമ്മാണം ആരംഭിച്ചില്ല; പ്രതിഷേധവുമായി കോൺഗ്രസ്.

Sudheer K

വാടാനപ്പള്ളി നടുവിൽക്കര പുത്തില്ലത്ത് അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. 

Sudheer K

Leave a Comment

error: Content is protected !!