പാവറട്ടി: സെൻ്റ് ജോസഫ്സ് തീർത്ഥ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വെടിക്കെട്ട് നിയന്ത്രണത്തിന്റെ അപാകതകൾക്ക് എതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാവറട്ടി തീർത്ഥകേന്ദ്രം വെടിക്കെട്ട് കമ്മിറ്റിയും വടക്കുഭാഗം തിരുനാൾ ആഘോഷ കമ്മിറ്റിയും തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയും പ്രദക്ഷിണ വെടിക്കെട്ട് കമ്മിറ്റിയും സംയുക്തമായിട്ടാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. തീർത്ഥ കേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശ്ശേരി പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി കെ.ജെ. വിൻസെന്റ് അധ്യക്ഷത വഹിച്ചു. വിവിധ കമ്മിറ്റി പ്രസിഡൻറുമാരായ എൻ.ജെ. ലിയോ, ബൈജു ലൂവീസ്, റെജി വിളക്കാട്ടുപാടം, കെ.എഫ് ലാൻസൺ, എ.ടി. ജോയ്, വി.സി. ജെയിംസ്, ഓ.ജെ. സെബാസ്റ്റ്യൻ ട്രസ്റ്റിമാരായ പീയൂസ് പുലിക്കോട്ടിൽ, ഒ. ജെ. ഷാജൻ, വിൽസൺ നീലങ്കാവിൽ, പിആർഒ റാഫി നീലങ്കാവിൽ എന്നിവർ പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീകാത്മകമായി ലാത്തിരിയും മൂളിയും കത്തിച്ചു.
next post