കുന്നംകുളം: കുന്നംകുളം കല്ലുംപുറത്ത് പള്ളി പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു. പാപ്പാന് പരിക്കേറ്റു. കൊമ്പൻ വേലാട്ടുമാറ്റം ഗോപാലൻകുട്ടി ആണ് ഇടഞ്ഞത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ആയിരുന്നു സംഭവം. കല്ലും പുറം പള്ളി പരിസരത്തു നിന്ന് ഹൈവേയിലേക്ക് കയറി ചെഗുവേര റോഡ് വഴി ഉൾപ്രദേശത്തേക്ക് പോയി. പിന്നീട് കോത്തോളിക്കുന്ന്പരിസരത്തു നിലയുറപ്പിച്ച ആനയെ തളച്ചു.
previous post