കണ്ടശ്ശാംകടവ്: വാടാനപ്പള്ളി വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ ഓപ്പറേറ്റർ കുഴഞ്ഞു വീണ് മരിച്ചു. മാമ്പുള്ളി കുരുമ്പേപറമ്പിൽ കുമാരൻ മകൻ മോഹനൻ (68)ആണ് മരിച്ചത്. ഹ്യദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. പമ്പ് ഹൗസിലെ താൽക്കാലിക ഓപ്പറേറ്റർ ആയ മോഹനൻ വെള്ളിയാഴ്ച രാത്രി ജോലിക്ക് പോയതായിരുന്നു. പുലർച്ചെ 2.30 യോടെയാണ് കുഴഞ്ഞുവീണത്. സംസ്കാരം ഞായറാഴ്ച രാവിലെ 8ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: ഡോ. പ്രിയൻ, പ്രീതി. മരുമക്കൾ: കിഷോർ, ശ്രീബ.