തളിക്കുളം: ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് പുതിയ വീട്ടിൽ മജീദിൻ്റെ ഭാര്യ റംല(51) ആണ് മരിച്ചത്. ഇടശ്ശേരി സിഎസ്എം സ്കൂളിലെ അധ്യാപികയാണ്. കഴിഞ്ഞ ദിവസം ബൈക്കിൻ്റെ പിറകിലിരുന്ന് സ്കൂളിലേക്ക് പോകുമ്പോൾ തളിക്കുളം കൊപ്രക്കളം പടിഞ്ഞാറെ റോഡിലാണ് അപകടം. ഗുരുതര പരിക്കേറ്റ ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിച്ചു. കബറടക്കം പിന്നീട്. മക്കൾ: ആദിൽ കെയ്സ്, അമൽ കെയ്സ്.