തൃശൂർ: രാമവർമ്മപുരം പോലീസ് അക്കാദമിയിൽ സിറ്റി പോലീസ് ജില്ലാ സ്പോർടസിനോടു ബന്ധിച്ച് നടന്ന ഫുട് ബോൾ കളിക്കളത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. മണ്ണുത്തി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ നടത്തറ സ്വദേശി വെളുത്തേടത്ത് പറമ്പിൽ പരേതനായ വിക്രമൻ മകൻ അരുൺ കുമാർ (40 ) ആണ് മരിച്ചത്. കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സഹ പ്രവർത്തകർ ദയ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഭാര്യ: വർഷ.
next post