ചെന്ത്രാപ്പിന്നി: തൃപ്രയാർ ഷക്കീല ടൂറിസ്റ്റ് ഹോം, നാസ് ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ ഉടമ ചെന്ത്രാപ്പിന്നി പോക്കാക്കില്ലത്ത് പി.കെ. അബ്ദുൾറഹിമാൻ ഹാജി (87) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. നേരത്തെ തളിക്കുളത്തായിരുന്നു താമസം
ഭാര്യ: നഫീസ. മക്കൾ: പരേതനായ ഷൗക്കത്തലി, ഷക്കീല, ഷാജിത, ഷാജർ.
മരുമക്കൾ: ഷീജ, അഡ്വ. സലാഹുദ്ദീൻ, എം.എം. നാസർ, നിഷ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.