വലപ്പാട്: സിപിഐ വലപ്പാട് ലോക്കൽ കമ്മിറ്റി ഓഫീസായ സർദാർ ഗോപാലകൃഷ്ണൻ സ്മാരക മന്ദിരം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗം വി.സി കിഷോർ, അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അന്തരിച്ച മുതിർന്ന നേതാക്കളുടെ ഫോട്ടോ അനാഛത്നം നിർവ്വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ ജയദേവൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.പി സന്ദീപ്, ഷീന പറയാങ്ങാട്ടിൽ, മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് എം. സ്വർണ്ണലത ടീച്ചർ, നാട്ടിക എംഎൽഎ സി.സി മുകുന്ദൻ, സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ.മുരളീധരൻ, സിപിഐ ജില്ലാ കൗൺസിൽ അംഗം ഗീതാഗോപി സിപിഐ വലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ജി.സുഭാഷ്, എൽ.സി.അസി സെക്രട്ടറി രാജൻ പട്ടാട്ട് എന്നിവർ സംസാരിച്ചു.