അരിമ്പൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരിമ്പൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിന് മരണാനന്തര ഫണ്ട് പത്ത് ലക്ഷം രൂപ കൈമാറി. അരിമ്പൂർ പഞ്ചായത്ത് പ്രസ്ഡൻ്റ് സ്മിത അജയകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ്. ജില്ലാ സെക്രട്ടറി വി.ടി. ജോർജ് മരണാനന്തര ഫണ്ടിൻ്റെ കൈമാറ്റം നടത്തി. അസുഖബാധിതനായി മരിച്ച അരിമ്പൂർ കൈപ്പിള്ളി സ്വദേശി വടക്കൻ ബെന്നിയുടെ കുടുംബത്തിനാണ് മരണാനന്തര ഫണ്ട് കൈമാറിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരിമ്പൂർ യൂണിറ്റ് പ്രസിഡൻ്റ് കെ.എ.മാർട്ടിൻ, സെക്രട്ടറി ബിജോ തോമസ്, വാർഡംഗങ്ങളായ പി.എ.ജോസ്, സി.പി.പോൾ തുടങ്ങിയവർ സംസാരിച്ചു.
next post