അരിമ്പൂർ: പഞ്ചായത്ത് പതിനാലാം വാർഡിലെ റോയൽ സ്ട്രീറ്റിൽഏഴര ലക്ഷം രൂപ ചിലവിൽ പുതിയതായി നിർമ്മിച്ച 3 കോൺക്രീറ്റ് റോഡുകളുടെ ഉദ്ഘാടനം നടന്നു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ നിർമ്മിച്ചത്. വാർഡംഗങ്ങളായ സലിജ സന്തോഷ്, സി.പി. പോൾ, പഞ്ചായത്ത് മുൻ വികസന സ്റ്റാൻ്റിംഗ് കമ്മറ്റിയംഗം കെ. ആർ. ബാബുരാജ്, എ.ഇ. അനു എന്നിവർ സംസാരിച്ചു.
next post