കണ്ടശ്ശാംകടവ്: സെൻ്റ്മേരിസ് ഫോറോന ദേവാലയത്തിൽ ജപമാല മാസാചരണത്തിന്റെ ഭാഗമായി കുടുംബ ക്ഷേമ കേന്ദ്ര സമിതി കമ്മിറ്റിയുടെ നേതൃത്വത്തിൽജപമാല നിർമ്മാണ മത്സരം നടത്തി.14 യൂണിറ്റുകൾ മത്സരത്തിൽ പങ്കെടുത്തു.വികാരി ഫാദർ ജോസ് ചാലക്കൽ ഉദ്ഘാടനം ചെയ്തു. മുളയം മേരി മാത മേജർസെമിനാരി പ്രൊഫസർ ഫാദർ സാജൻ പിണ്ടിയാൻ സന്ദേശം നൽകി. വിവിധ യൂണിറ്റുകളിൽ നിന്നുള്ള ജപമാല പ്രദക്ഷിണംവൈകീട്ട് പള്ളിയിൽ സമാപിച്ചു.അസി. വികാരി നിതിൻ പൊന്നാരി, കുടുംബ ക്ഷേമ കേന്ദ്രസമിതി കൺവീനർ അരുൺ ആൻറണി, സെക്രട്ടറി ബൈജു ജോർജ് , വി.എ.ബേബി എന്നിവർ നേതൃത്വം നൽകി
previous post