തൃപ്രയാർ: സെന്റ് ജൂഡ് ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് ഇടവക അതിർത്തിയിൽ നിന്ന് വികാരിയച്ഛന്റെ പ്രാർത്ഥനയോടെ അമ്പ്, തിരുമുടി എഴുന്നള്ളിപ്പ് നടന്നു. കൈക്കാരന്മാരായ ഷൈജൻ, സോബി, കൺവീനർ വിൻസൺ, റോബിൻ. സി ജെ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ ബാൻഡ് വാദ്യ രംഗത്തെ അതികായന്മാരായ രാഗദീപം മുണ്ടത്തി ക്കോടും റോയൽ വോയിസ് ആമ്പല്ലൂരും അണിനിരക്കുന്ന മെഗാ ബാൻഡ് മേളവും നടന്നു.
ഞായറാഴ്ച നടന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്ക് ഫാ. സ്റ്റാർസൺ കള്ളിക്കാടൻ കാർമികത്വം വഹിച്ചു. ഫാ.തോമസ് പൂപ്പാടി തിരുനാൾ സന്ദേശം നൽകി. ഫാ. ഡേവിഡ് ചാലക്കൽ സഹ കാർമികനായി.