News One Thrissur
Updates

ഗുരുവായൂർ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര; ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചു .

ഗുരുവായൂർ: കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിപ്പിച്ചതോടെയാണ് ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചത്. ഹോ ട്ടലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകിയ ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Related posts

കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു.

Sudheer K

കടപ്പുറം പഞ്ചായത്തിൽ കടൽ ഭിത്തി നിർമ്മാണം: ലോക ബാങ്ക്, ഐ.ഡി.ആർ.ബി ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി.

Sudheer K

ആനി സാബു അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!