പുത്തൻ പീടിക: സെന്റ് ആന്റണീസ് പള്ളി പുത്തൻ പീടിക പരിശുദ്ധ മംഗള മാതാവിന്റെ 20-ാം മത് ഊട്ടുതിരുനാളിന് ആയിരങ്ങളെത്തി. രാവിലെ 6.30 ന്റെ ദിവ്യബലിക്കുശേഷം, മാതാവിനെ എഴുന്നള്ളിച്ച് കൊണ്ടുള്ള പ്രദക്ഷിണവും. ഊട്ട് നേർച്ച വെഞ്ചിരിപ്പും നടന്നു ആഘോഷമായ പാട്ടു കുർബ്ബാനക്ക് റവ.ഫാ നിർമ്മൽ അക്കരപട്ട്യേക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു,ഫാ. ഫ്രീജോ പാറക്കൽ തിരുനാൾ സന്ദേശം നൽകി.തുടർന്ന് ഊട്ട് നേർച്ച വിതരണം ആരംഭിച്ചു.
ഇടവക വികാരി റവ ഫാ. ജോസഫ് മുരിങ്ങാത്തേരി, അസി.വികാരി ഫാ. ജോബിഷ് പാണ്ടിയാ മാക്കൽ, കൈക്കാരൻ മാരായ ആൽഡ്രിൻ ജോസ്, ജോസഫ് എ.സി, ജോജി മാളിയേക്കൽ, സണ്ണി കുരുതുകുളങ്ങര, ജനറൽ കൺവീനർ ജിയോ കെ മാത്യു, വിവിധ കമ്മറ്റി കൺവീനർമാരായ സൈമൺ കെഎ,ലൂയീസ് താണിക്കൽ, ആന്റോ തൊറയൻ, ടി.ജെ. ആന്റണി, ഡെന്നി ചിറമ്മൽ, വർഗ്ഗീസ് കെ.എ, വിൻസെന്റ് സി.സി ലിറ്റർജി പാദുവ സിസ്റ്റേഴ്സ് – ഫ്ളവർ ഏയ്ഞ്ചൽ സ് എന്നിവർ നേതൃത്വo നൽകി. തിരുനാളിന്റെ ഭാഗമായി മാതാവിന് സാരി നേർച്ച സമർപ്പണവും, ജപമാല സമർപ്പണവും നടന്നു. ഒക്ടോബർ 31 വരെ രാവിലെ ദിവ്യബലിക്കുശേഷം അഖണ്ഡ ജപമാല ആരംഭിച്ച് വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിയും, ജപമാലയോടു കൂടിയുള്ള സമാപനവും ഉണ്ടായിരിക്കും.