News One Thrissur
Updates

തൃപ്രയാർ ഏകാദശി നൃത്ത – സംഗീതോൽസവത്തിന് അപേക്ഷകൾ ക്ഷണിച്ചു.

തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സംഗീതോൽസവത്തിലും നൃത്തോൽസവത്തിലും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ നവംബർ 5 നകം  ദേവസ്വം മാനേജർ, തൃപ്രയാർ ദേവസ്വം, വലപ്പാട് P.0, തൃശ്ശൂർ ജില്ല, പിൻ : 680 567 എന്ന മേൽവിലാസത്തിൽ തപാലിൽ അയക്കുകയോ, തൃപ്രയാർ ദേവസ്വം ഓഫീസിൽ നേരിട്ട് നൽകുകയോ ചെയ്യാവുന്നതാണ്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയിൽ പേര് , വയസ്സ് , അഡ്രസ്സ് , എത്ര കാലമായി കലാപരിചയം ഉണ്ട് എന്ന വിവരം , ഫോൺ നമ്പർ (whatsapp) എന്നീ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ടതാണ് . തപാലിൽ മറുപടി ആവശ്യമുള്ളവർ സ്വന്തം അഡ്രസ്സ് എഴുതിയ മതിയായ സ്റ്റാംപ് ഒട്ടിച്ച കവർ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ

0487 2391375 , 9188958015

9847590132

എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Related posts

എൻ.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ സർവ്വമത സമ്മേളനത്തിൻ്റെ നൂറാം വാർഷികം ആഘോഷിച്ചു.

Sudheer K

ശാന്തകുമാരി അന്തരിച്ചു.

Sudheer K

ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!