പെരിഞ്ഞനം: കുറ്റിലക്കടവ് തെക്ക് ഭാഗം പെരിങ്ങത്തറ ക്ഷേത്രവളപ്പിൽ കുളത്തിനോട് ചേർന്ന് വെച്ചുപിടിപിച്ചിരുന്ന 15ഓളം വാഴകൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. രാവിലെ വിഷയം ശ്രദ്ധയിൽപ്പെട്ട പ്രദേശ വാസികളാണ് ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചത്. തുടർന്ന് കൈപ്പമംഗലം പോലിസിൽ പരാതി നൽകി, പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.