പുന്നയൂർ: ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം.രണ്ടുപേർക്ക് പരിക്കേറ്റു.പുന്നയൂർ പഞ്ചായത്ത് കുഴിങ്ങര സ്വദേശികളായ കോഴക്കാനി അനൂപ്(28),തട്ടാന്റകായിൽ ആഷിക്(27)എന്നിവരെ ചാവക്കാട് മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച രാത്രി 9 മണിയോടെ പുന്നയൂർ കുഴിങ്ങരയിലാണ് സംഭവം.തന്റെ വീടിന് സമീപമുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ നിന്നും ഒച്ചയും,ബഹളവും കേട്ട് അന്വേഷിച്ച് ചെന്നതായിരുന്നു ആഷിക്കും,സുഹൃത്ത് അനൂപും.ലഹരി ബാധിച്ച് ബഹളം വെക്കുന്ന ചിലരെയാണ് അവിടെ കണ്ടതെന്ന് ആഷിക് പറഞ്ഞു.ചുറ്റുപാടും സ്ത്രീകളും കുട്ടികളുമുള്ള കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണെന്നും,ഇത്തരം പ്രവർത്തികൾ ഇവിടെ അനുവദിക്കാൻ കഴിയില്ലെന്നും പറഞ്ഞതോടെ അവർ ആഷിക്കിനെയും,അനൂപിനെയും ആക്രമിക്കുകയായിരുന്നു.ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റ് ആഷിക്കിന്റെ ഒരു പല്ല് നഷ്ടമായി.അനുവിന്റെ ചുണ്ട് പൊട്ടുകയും,മുഖത്ത് ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ട്.രാത്രി തന്നെ വടക്കേക്കാട് പോലീസ് സംഭവ സ്ഥലത്തെത്തി.