കൊടുങ്ങല്ലൂർ: കാറിൽ കടത്തുകയായിരുന്ന 24 കിലോയോളം കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. തൊടുപുഴ സ്വദേശികളായ ജയേഷ്, അൻസിൽ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി എട്ടരയോയാണ് സംഭവം. കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് കൊടുങ്ങല്ലൂർ ചന്തപ്പുര ഭാഗത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. ഒറീസയിൽ നിന്നും കടത്തുകയായിരുന്ന കഞ്ചാവ് തൃശൂർ, എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് കാറിൽ കൊണ്ടുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.