അന്തിക്കാട്: തൃശ്ശൂർ വെസ്റ്റ് ഉപജില്ല കലോത്സവ ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും അന്തിക്കാട് ഹൈസ്കൂളിൽ സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. പബ്ലിസിറ്റി കൺവീനർ കെ.കെ. പ്രദീപിൽ നിന്ന് ലോഗോ സ്വീകരിച്ചാണ് പ്രകാശനം നിർവഹിച്ചത്. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു.
നവംബർ 18,19,20,21 തീയതികളിൽ അന്തിക്കാട് ഹൈസ്കൂൾ, കെജിഎം എൽപി സ്കൂൾ, പുത്തൻപീടിക ഗവ: എൽപി സ്കൂൾ എന്നിവിടങ്ങളിലെ 10 വേദികളിലാണ് കലോത്സവ പരിപാടികൾ നടക്കുക. അന്തിക്കാട് ഹൈസ്കൂൾ പ്രധാനധ്യാപിക വി.ആർ. ഷില്ലി, തൃശ്ശൂർ വെസ്റ്റ് ഉപജില്ല വിദ്യാഭ്യസഒഫിസർ പി.ജെ. ബിജു, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത്.എന്നിവർ സംസാരിച്ചു. വിവിധ മേഖലയിലുള്ള 12 ഓളം പേർ അയച്ച ലോഗോകളിൽ നിന്ന് അന്തിക്കാട് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പി.എൽ. മാഹിൻ മാധവ് തയാറാക്കിയ ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്.