News One Thrissur
Updates

25- മത്. തൃപ്രയാർ നാടകവിരുന്ന്. നവംബർ 4 മുതൽ 14 വരെ തൃപ്രയാർ ടി. എസ്. ജി.എ. സ്റ്റേഡിയത്തിൽ

തൃപ്രയാർ: 25- മത് തൃപ്രയാർ നാടകവിരുന്ന് അന്തരിച്ച പ്രസിദ്ധ നടി കവിയൂർ പൊന്നമ്മയ്ക്ക് സമർപ്പിക്കും. നവംബർ 4 മുതൽ 14 വരെ തൃപ്രയാർ ടി. എസ്. ജി.എ. സ്റ്റേഡിയത്തിൽ ആണ് ഇത്തവണ നാടകവിരുന്ന് സംഘാടനം. നാടകവിരുന്നിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സോവനീർ പ്രശസ്ത നാടക പ്രവർത്തകനും നിർമ്മാതാവുമായ ആൻറണി മാത്യു, സിനിമാ സീരിയൽ നടനായ പയ്യന്നൂർ മുരളിക്ക് നൽകി പ്രകാശനം നിർവഹിച്ചു. നാടകവിരുന്ന് ജനറൽ കൺവീനർ കെ.വി. രാമകൃഷ്ണൻ, പബ്ലിസിറ്റി ചെയർമാൻ കെ. ആർ .മധു, കെ. വി .സദാശിവൻ,കെ.ആർ. ബിജു, ഷെർലി ആൻറണി,ദീപ്തി സുദേവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ 11 പുതിയ നാടകങ്ങളാണ് നാടകവിരുന്നിൽ അരങ്ങേറുന്നത് ആദ്യദിവസമായ നവംബർ നാലിന് തിരുവനന്തപുരം സംസ്കൃതിയുടെ ‘നാളത്തെ കേരള’, അഞ്ചിന് ചിറയിൻകീഴ് അനുഗ്രഹയുടെ ‘ചിത്തിര’ ആറിന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’ ഏഴിന് തിരുവനന്തപുരം നവോദയയുടെ ‘കലുങ്ക് ‘എട്ടിന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം 9ന് കോഴിക്കോട് രംഗഭാഷയുടെ ‘മിഠായിത്തെരുവ് ‘പത്തിന് തിരുവനന്തപുരം സംഘകേളിയുടെ ‘ലക്ഷ്മണരേഖ’ 11ന് വള്ളുവനാട് ബ്രഹ്മയുടെ ‘വാഴ് വ്വെ മായം’ 12ന് ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’ 13ന് കോഴിക്കോട് സങ്കീർത്തനയുടെ ‘വെളിച്ചം’ സമാപന ദിവസമായ നവംബർ 14ന് ചങ്ങനാശ്ശേരി അണിയറയുടെ ഡ്രാക്കുള എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത് എല്ലാദിവസവും വൈകിട്ട് ഏഴുമണിക്കാണ് നാടകാവതരണം നാടകവിരുന്ന് പ്രവേശന പാസ് കാണികൾക്ക് തൃപ്രയാർ ഷക്കീല ടൂറിസ്റ്റ് ഹോമിലെ നാടകവിരുന്ന് സംഘാടക സമിതി ഓഫീസിൽ നിന്നും ലഭിക്കും.

Related posts

ചാവക്കാട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു

Sudheer K

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ നാട്ടിക സ്വദേശി സ്നേഹ ആൻഡ്രൂസിന് പൗരാവലിയുടെ ആദരം.

Sudheer K

പെരിങ്ങോട്ടുകരയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലഹരി വസ്തുക്കൾ നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!