കൊടുങ്ങല്ലൂർ: നിർദ്ദിഷ്ട ദേശീയപാത 66 നിർമാണത്തിൽ കേന്ദ്രസർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കും ധാർഷ്ട്യം നിറഞ്ഞ നിലപാടിനുമെതിരേ സി.പി.എം. കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തപ്പുര ദേശീയപാതയിൽ പ്രഭാതപ്രതിഷേധം നടത്തി. റോഡിന്റെ ശോച്യാവസ്ഥ, ഇരുചക്രവാഹനയാത്രക്കാർ വീണ് അപകടമുണ്ടാകുന്നത് നിത്യ സംഭവം, നിരന്തരമായി പൈപ്പുകൾ പൊട്ടുന്നതുമൂലം കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ് തുടങ്ങി നിരവധി കാര്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത അധ്യക്ഷയായി. ടി.പി. പ്രബേഷ്, കെ.കെ. ഹാഷിക്ക്, ടി.കെ. മധു, എം.എസ്. വിനയകുമാർ, റസോജ ഹരിദാസ്, കെ.എ. വർഗീസ്, പി.എ. അമർലാൽ, നഗരസഭാ കൗൺസിലർ ചന്ദ്രൻ കളരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
previous post