അന്തിക്കാട്: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് അന്തിക്കാട് യൂണിറ്റ് വാർഷിക പൊതുയോഗം അന്തിക്കാട് പാൽ സൊസൈറ്റി ഹാളിൽ റിസാൽദർ മേജർ സതീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് പി.കെ. മാധവൻ അധ്യക്ഷത വഹിച്ചു. പ്രതിഭകളെ ആദരിക്കൽ ബ്ലോക്ക് പ്രസിഡൻ്റ് പി.എ. ജോഷി നിർവഹിച്ചു. തൃശുർ ജില്ലാ പ്രസിഡണ്ട് കെ.അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മോഹൻദാസ് ചക്കാമഠത്തിൽ, എ.വി. കുമാരൻ,ജിൻസി തോമസ്, കെ.ജി. വാസുദേവൻ, പി.എസ്. കൃഷ്ണൻ, ടി.ആർ. ഗോപിനാഥൻ, യതീന്ദ്രദാസ്.കെ.ബി, എം.എസ്. മോഹനൻ, പി.കെ ഭാസ്കരൻ, പി.എ. സുലൈമാൻ, കെ.കെ. അക്ബർ, എം.എ. ഹനീഫ എന്നിവർ പ്രസംഗിച്ചു