News One Thrissur
Updates

ചാവക്കാട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

ചാവക്കാട്: അതി മാരക മയക്കുമരുന്നായ 1.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചാവക്കാട് പുന്ന രായമ്മരക്കാരു വീട്ടിൽ അബ്ദുൽ കരീം മകൻ ഫവാസി(32)നെ ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അന്യ സംസ്ഥാനത്ത് നിന്നും വാങ്ങുന്ന മയക്കുമരുന്ന് വിതരണം നടത്തുന്ന, പ്രദേശത്ത് വളർന്നുവരുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്. ചാവക്കാട്  പ്രദേശങ്ങളിൽ വരാനിരിക്കുന്ന  ഉൽസവങ്ങളോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ  ശക്തമായ നടപടികളാണ് ചാവക്കാട് പോലീസിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചിട്ടുളളത്. പ്രദേശങ്ങളിൽ തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും, സന്നദ്ധ സംഘടനകളും മറ്റും ഇക്കാര്യത്തിൽ സജീവ ജാഗ്രത പുലർത്തണമെന്നും ഇത്തരത്തിലുളള കാര്യങ്ങൾ അറിവിൽ പെട്ടാൽ ഉടനെ പോലീസിൽ വിവരമറിയിക്ക ണമെന്നും, ഇത്തരം കുറ്റകൃത്യത്തിലുൾ പ്പെടുന്നവർക്ക് കാപ്പ ഉൾപ്പടെയുളള അതിശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എസ്എച്ച്ഒ വിമൽ അറിയിച്ചു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ പ്രീത ബാബു, പി.വി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ.കെ. ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ, തൃശൂർ സിറ്റി ഡാൻസാഫ് ടീമിലെ അംഗങ്ങളായ സുജിത്ത്,നിബു നെപ്പോളിയൻ എന്നിവരും ഉണ്ടായിരുന്നു.

Related posts

മണലൂരിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. 

Sudheer K

തളിക്കുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

Sudheer K

വെടിക്കെട്ട് ; പാവറട്ടി ഇടവകയുടെ പ്രതിഷേധ ജ്വാല 

Sudheer K

Leave a Comment

error: Content is protected !!