പെരിഞ്ഞനം: പുളിഞ്ചോടിൽ ദേശീയപാത നിർമ്മാണക്കമ്പനിയുടെ ക്രെയിൻ, ടാങ്കർ ലോറിയിലിടിച്ച് അപകടം. ടാങ്കർ ലോറിയിലെ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പുളിഞ്ചോട് സെന്ററിലുള്ള എൻ.എച്ച്. നിർമ്മണക്കമ്പനിയുടെ യാർഡിൽ നിന്നും റോഡിലേയ്ക്കി റങ്ങുകയായിരുന്ന ക്രെയിനാണ് ദേശീയപാതയിലൂടെ പോയിരുന്നു ടാങ്കറിൽ ഇടിച്ചത്. ക്രെയിൻ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്, തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്. നിറയെ ഇന്ധന്നവുമായി പോയിരുന്ന ടാങ്കറാണ് അപകടത്തിൽപെട്ടത്.
next post