വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിൻ്റെ ഔദ്യാഗിക വാഹനം ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിച്ചെന്നാരോപിച്ച് ബിജെപിയും മുസ്ലിം ലീഗും രംഗത്ത്. ചേലക്കര മണ്ഡലം ഉൾപ്പെടുന്ന പഴയന്നൂരിൽ ഗവ. എൽപി സ്കൂളിനു സമീപം വാഹനം നിർത്തി പഞ്ചായത്ത് പ്രസിഡൻ്റ് ത്തെഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതായാണ് ആരോപണം. വാഹനം സ്കൂളിനു മുന്നിൽ നിർത്തിയിട്ടതിൻ്റെ ഫോട്ടോകളും ഇവർ എടുത്തു കാട്ടി. അതേ സമയം വാടാനപ്പള്ളി ബീച്ച് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കളക്ട്രേറെയും ജോയിൻ്റ് ഡയറക്ടറേയും കാണുന്നതിനായി കളക്ട്രേറ്റിൽ പോയിരുന്നതായും ഇരുവരും മീറ്റിംഗിലായതിനാൽ കാണാൻ കഴിഞ്ഞില്ലെന്നും ഈ വിഷയത്തിൽ എംഎൽഎയെ ബന്ധപ്പെട്ടപ്പോൾ പഴയന്നൂരിലാണെന്ന് പറഞ്ഞപ്പോൾ കാണുന്നതിന് വേണ്ടി പോയതെന്നും 10 മിനിറ്റിനകം മടങ്ങിയതായും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
വാടാനപ്പള്ളി: ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് വാഹനം ദുരുപയോഗം ചെയ്ത പഞ്ചായത്ത് പ്രസിഡൻ്റിനും എൽഡിഎഫ് ഭരണ സമിതിക്കും എതിരെ ബിജെപി വാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ബിജെപി മണലൂർ മണ്ഡലം പ്രസിഡൻ്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. കളക്ട്രേറ്റിൽ മീറ്റിംഗിന് എന്ന വ്യാജേന പോയ വാഹനം ചേലക്കര പഴയന്നൂർ ഭാഗത്ത് എങ്ങനെ എത്തി എന്നതിന് അധികൃതർ ഉത്തരം പറയണമെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോദിക വാഹനം എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് പി.ദിവിൻ ദാസ് അധ്യക്ഷത വഹിച്ചു ബിജെപി മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് പണിക്കശ്ശേരി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു പ്രേം ലാൽ, കെ.ബി. ശ്രീജിത്ത്, പഞ്ചായത്ത് ജെനറൽ സെക്രട്ടറി ജയേഷ് മാധവൻ എന്നിവർ സംസാരിച്ചു മാർച്ചിന് ബിജെപി പഞ്ചായത്ത് സെക്രട്ടറി എൻ. എസ്. നിശാഖ്, റീന സുനിൽ കുമാർ, ടി.എസ്. കുമാരൻ , ഐ.കെ. മുകുന്ദൻ, കെ.ബി. സമ്പാജി, സി.സി. സതീഷ്,ലീന, സുമ നാരായണൻ, ടി.സി.രമേശ്, ടി.എസ്. എന്നിവർ നേതൃത്വം നൽകി.
വാടാനപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചായത്ത് വാഹനം ദുരുപയോഗം ചെയ്ത വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നടപടിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ സമരം നടത്തി. ആളൂക്കാരൻ പരിസരത്ത് നിന്ന് പ്രകടനമായെത്തിയായിരുന്നു സമരം. ജില്ല പ്രസിഡൻ്റ് എ.എം. സനൗഫൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വാഹനം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ദുരുപയോഗിച്ചത് ചട്ട ലംഘനവും അഴിമതിയുമാണെന്ന് സനൗഫൽ പറഞ്ഞു. പൊതുമുതൽ ദുരുപയോഗം ചെയ്ത പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ യൂത്ത് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.വൈ. ഹർഷാദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.എം. ഷെരീഫ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി.എം.മുഹമ്മദ് സമാൻ, ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.അഹമ്മദ്, ജനറൽ സെക്രട്ടറി എ.എ.ഷജീർ, രജനി കൃഷ്ണാനന്ദ്, രേഖ അശോകൻ, താഹിറ സാദിക്ക്, എ.സി.അബ്ദുറഹ്മാൻ, വി.എ.നിസാർ, എ.എം.നിയാസ്, എ.എം.ഷാജു, ആർ.എച്ച്. ഹാഷിം, എ.എസ്.മനാഫ്, എ.എ.ഷംനാസ്, വി.കെ.മുഹമ്മദ്, എം.എച്ച്.ഖാലിദ്, ഹിഷാം എന്നിവർ നേതൃത്വം നൽകി.