കൊച്ചി: മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. തല്ലുമാല, ചാവേർ, ഉണ്ട, സൗദി വെള്ളക്ക, വൺ, ഓപ്പറേഷൻ ജാവ, ബസൂക്ക തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.