News One Thrissur
Updates

മോഷണം നടത്താൻ മോഷ്ടിച്ച ബൈക്കിൽ കറക്കം: നിരവധി കേസുകളിലെ പ്രതിയെ ചേർപ്പ് ചിറയ്ക്കലിൽ നിന്നും പിടികൂടി. 

ചേർപ്പ്: മോഷ്ടിച്ച ബൈക്കുമായി നിരവധി കേസ്സുകളിലെ പ്രതിയെ ചേർപ്പ് പോലീസ് പിടികൂടി. മൂവ്വാറ്റുപുഴ പെഴയ്ക്കാപ്പിള്ളിയിൽ താമസക്കാരനായ മാടവന സിദ്ദിഖിനെയാണ് (48) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. തൃശ്ശൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ചിറയ്ക്കലിൽ നിൽക്കുകയായിരുന്ന സിദ്ദിഖിനെ കണ്ട്  പോലീസ് സംഘം വാഹനം നിറുത്തിയതോടെ ഇയാൾ ബൈക്ക് നിർത്തി ഓടി സമീപത്തെ കെട്ടിടത്തിൻ്റെ പുറകിൽ ഒളിക്കുകയായിരുന്നു. തുടർന്നുപോലീസ് ഇയാളെ പിടികൂടി. മോഷ്ടിച്ച ബൈക്കുമായി തൃശൂർ, തൃപ്രയാർ ഭാഗങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്താനായിരുന്നു പദ്ധതി. തക്കസമയത്ത് പിടിയിലായതിനാൽ  മോഷണങ്ങൾ ഒഴിവായിപ്പോയതിൻ്റെ ആശ്വാസത്തിലാണ് പോലീസ്. ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം ജീവിത വരുമാനമാക്കിയ ഇയാൾ മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന വിരുതനാണ്. ചാലക്കുടിയിലെ ബൈക്ക് മോഷണക്കേസ്സിൽ ജയിലിലായിരുന്ന ഇയാൾ കുറച്ചു നാൾ മുൻപാണ് ജാമ്യത്തിലിറങ്ങിയത്. നിലമ്പൂർ,പെരിന്തൽമണ്ണ, കുന്നംകുളം, ഷൊർണ്ണൂർ, മലപ്പുറം, വളാഞ്ചേരി, പട്ടാമ്പി, ചെറുതുരുത്തി,മതിലകം, കൊരട്ടി, ചാലക്കുടി സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ പ്രതിയാണ് സിദ്ദിഖ്. ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, ഡാൻസാഫ് എസ്.ഐ. വി.ജി. സ്റ്റീഫൻ, പി.ജയകൃഷ്ണൻ, പി.എം. മൂസ, റോയ് പൗലോസ്, എ.എസ്.ഐ. വി.യു. സിൽജോ, സീനിയർ സി.പി.ഒ എ.യു. റെജി, ചേർപ്പ് എഎസ്.ഐ ജോയ്, സി.എസ്. അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

എറവ് സെൻ്റ് തെരേസാസ് കപ്പൽ പ്പള്ളിയിൻ ക്രിസ്തുരാജത്വ തിരുനാൾ ആഘോഷം

Sudheer K

രാധകൃഷ്ണൻ നായർ അന്തരിച്ചു.

Sudheer K

മുഖ്യമന്ത്രിയുടെ രാജി: തളിക്കുളത്ത് കോൺഗ്രസിൻ്റെ പന്തം കൊളുത്തി പ്രകടനം

Sudheer K

Leave a Comment

error: Content is protected !!