News One Thrissur
Updates

വലപ്പാട് പഞ്ചായത്ത് അങ്കണവാടി കലോത്സവം.

വലപ്പാട്: ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ഉദ്ഘാടനo നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ആർ. ജിത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, തപതി, ജ്യോതി രവീന്ദ്രൻ, അജയ്ഘോഷ്, മണിലാൽ, അനിത കാർത്തികേയൻ, അനിത ത്രിദീപ്കുമാർ, ഐസി ഡി എസ് സൂപ്പർ വൈസർ ജീസിറ എന്നിവർ സംസാരിച്ചു. 36 അങ്കണവാടികളിൽ നിന്നായി 240 ഓളം കുരുന്നു പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരച്ചു. സ്കൂൾ കലോത്സവങ്ങളോട് കിടപിടിക്കുന്ന രീതിയിലായിരുന്നു അങ്കണവാടി കലോത്സവവും സംഘടിപ്പിച്ചത്. ആടിയും പാടിയും പ്രഛന്ന വേഷധാരികളായും കുട്ടികൾ വേദിയിലരങ്ങേറി.

Related posts

മുഹമ്മദാലി അന്തരിച്ചു.

Sudheer K

അരിമ്പൂർ വാരിയം പടവിലെ മോട്ടോർ ഷെഡ്ഡിലെ വൈദ്യുതി മീറ്ററും ഉപകരണങ്ങളും കത്തി നശിച്ചു.

Sudheer K

സരള അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!