ചാവക്കാട്: ചാവക്കാട് നഗരസഭ ബസ് സ്റ്റാൻ്റിനു സമീപം സ്ഥാപിച്ച മലിന ജല സംസ്ക്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. 15-ാം വാർഡ് കൗൺസിലർ കെ.വി. ഷാനവാസ് സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി എം.എസ്. ആകാശ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി. മുഹമ്മദ് അൻവർ,മുൻ ചെയർമാനും.നഗരസഭ കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണൻ, കൗൺസിലർ കെ.വി. സത്താർ, നഗരസഭ അസിസ്റ്റന്റ് എൻജിനീയർ സി.എൽ.ടോണി, എച്ച്.ഇ.സി.എസ് കമ്പനി ടെക്നീഷ്യൻ ശ്യാം പ്രകാശ്,നഗരസഭ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ.ഷാജികുമാർ എന്നിവർ സംസാരിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ ബസ് സ്റ്റാൻഡ്,13 ഹരിത വിദ്യാലയങ്ങൾ, ഒരു ഹരിത കലാലയം,36 ഹരിത ഓഫീസുകൾ എന്നിവയുടെ പ്രഖ്യാപനവും നടത്തി. നഗരസഭ കൗൺസിലർമാർ, വിവിധ സ്കൂൾ അധ്യാപകരും, വിദ്യാർത്ഥികളും, സ്ഥാപന മേധാവികളും, നഗരസഭ ഉദ്യോഗസ്ഥരും പങ്കെടുത്തു.സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.ഷമീർ നന്ദി പറഞ്ഞു.