തൃപ്രയാർ: സ്വകാര്യബസ്സിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരികെ നൽകി ബസ്സ് കണ്ടക്ടർ മാതൃകയായി. ഗുരുവായൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന പൂവത്തുംകടവിൽ ബസ്സിലെ കണ്ടക്ടർ തൃപ്രയാർ സ്വദേശി ബൈജു എങ്ങൂർ ആണ് മാതൃകയായത്. വാടാനപ്പള്ളി സ്വദേശിയായ യുവതിയുടെ സ്വർണ്ണാഭരണമാണ് കഴിഞ്ഞ ദിവസം ബസ്സിൽ നിന്നും കണ്ടക്ടറായ ബൈജുവിന് ലഭിച്ചത്. തുടർന്ന് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇതിനിടെയാണ് സ്വർണം നഷ്ടപ്പെട്ട യുവതി വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. തുടർന്ന് പോലീസിൻ്റെ നിർദ്ദേശപ്രകാരം ആഭരണം ഉടമക്ക് തിരികെ നൽകുകയായിരുന്നു.
next post