അന്തിക്കാട്: എഐടിയുസി ദിനവും അന്തിക്കാട്ടെ രക്തസാക്ഷി ദിനാചരണവും നടത്തി. അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും പൊതുയോഗവും . സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം നിർവഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി. ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ മുഖ്യാ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.കെ. മാധവൻ, സി.ആർ. മുരളീധരൻ, പി.വി. അശോകൻ, എ.കെ.അനിൽകുമാർ, ഷീന പറയങ്ങാട്ടിൽ, വി.ആർ.മനോജ് എന്നിവർ പ്രസംഗിച്ചു.
previous post