അന്തിക്കാട്: സാന്ത്വനം സ്പെഷ്യൽ സ്കൂൾ ദീപാവലി ആഘോഷവും സംസ്ഥാന വരയുത്സവം സമ്മാനം വിതരണവും നടത്തി ശ്രീകാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തൃശുർ ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനം സ്പെഷൽ വികസന സമിതി ചെയർമേൻ രാജേഷ് ചുള്ളിയിൽ ആമുഖം പ്രഭാഷണം നടത്തി. ചിത്രകലാ അധ്യാപകൻ വത്സൻ കുളിമുട്ടം മുഖ്യാതിഥിയായി. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, ജോയ് ആലുക്കാസ് കോ. ഓഡിനേറ്റർ പി.പി.ജോസ്, സാന്ത്വനം സ്പെഷൽ മാനേജിംഗ് ട്രസ്റ്റി എം.പി.ഷാജി, ട്രഷറർ ഇ.ജി. സുധാകരൻ, ഹെഡ് ടീച്ചർ ഷിജി സൈമൺ, രാംകുമാർ കാട്ടാനിയിൽ, അനിത ബാബുരാജ്, എസ്.കുമാർ അന്തിക്കാട്, നാരായണൻ കുട്ടി മാക്കര, രവി കുറുവത്ത്, വേണു തണ്ടാശ്ശേരി, രാജി മോഹനൻ, ഷിറാസ് നാട്ടിക എന്നിവർ പങ്കെടുത്തു.