കണ്ടശാംകടവ്: കേരളപ്പിറവി ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ടശാംകടവ് യൂണിറ്റും മണലൂർ ഗ്രാമപഞ്ചായത്ത്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹയർസെക്കന്ററി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ എന്നിവർ സംയുക്തമായി മാലിന്യവിമുക്ത കേരളത്തിന്റെ ഭാഗമായി കണ്ടശ്ശാംകടവ് ഫെറോന പള്ളി മാർക്കറ്റിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ചു. മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോയ് മോൻ പള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത് ഉദ്ഘാടനം മണലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സേവ്യർ നിർവഹിച്ചു. സിസിടിവി ക്യാമറ ഉദ്ഘാടനം പള്ളി ട്രസ്റ്റി. ജോസഫ് ചാക്കോ അറയ്ക്കൽ. ജയ്സൺ പോൾ എന്നിവർ നിർവഹിചു മണലൂർ ഗ്രാമപഞ്ചായത്ത് വിഇഒ ജിഷ മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി. വർഗീസ്.പി. ചാക്കോ, എൻഎസ്എസ് കോർഡിനേറ്റർ രാജേശ്വരി ടീച്ചർ, വിവിധ വാർഡുകളിലെ മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.
previous post