News One Thrissur
Updates

കാറും ഗുഡ്‌സ്‌ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.

കുന്നംകുളം: എരുമപ്പെട്ടി മങ്ങാട് കാറും ഗുഡ്‌സ്‌ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ വേലൂർ വെള്ളാറ്റഞ്ഞൂർ കറ്റശ്ശേരി വീട്ടിൽ പ്രഭാകരനാ(53)ണ് പരിക്കേറ്റത്.ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് മുള്ളൂർക്കരയിലേക്ക് പോകുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്നിരുന്ന ഗുഡ്‌സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തെറിച്ച് വീണ് മറിഞ്ഞു. പരുക്കേറ്റ പ്രഭാകരനെ എരുമപ്പെട്ടി ആക്‌ട്‌സ് പ്രവർത്തകർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

അരിമ്പൂർ പഞ്ചായത്ത് കാർഷികേതര സഹകരണ സംഘത്തിൻ്റെ ഓണം വിപണി പ്രവർത്തനം തുടങ്ങി

Sudheer K

പീച്ചി ഡാം: അധികജലം തുറന്നു വിടും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

Sudheer K

പൂവത്തുരിൽ ക്ഷേത്രത്തിൻ്റെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം.

Sudheer K

Leave a Comment

error: Content is protected !!