News One Thrissur
Updates

ചാവക്കാട് നഗരമധ്യത്തിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടോറസ് ലോറി ഇടിച്ച് അപകടം

ചാവക്കാട്: ചാവക്കാട് നഗരമധ്യത്തിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടോറസ് ലോറി ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ പഴനി ചിറക്കൽ പേങ്ങാമുക്ക് സ്വദേശി വിനീഷ് (54)നു പരിക്കേറ്റു. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 2.15 ഓടെയായിരുന്നു അപകടം. ചേറ്റുവ റോഡിൽ നിന്നും ചാവക്കാട് സെന്ററിലേക്ക് പ്രവേശിച്ച വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ചേറ്റുവ റോഡിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് നേരെ എടുത്ത ബെക്കിൽ പൊന്നാനി ഭാഗത്തേക്ക് തിരിഞ്ഞ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ മൂന്നയിനി വീ കെയർ ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ മുതുവട്ടൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

സുധാകരൻ അന്തരിച്ചു.

Sudheer K

റോസിലി അന്തരിച്ചു

Sudheer K

കണ്ടക്ടറുടെ ക്രൂര മർദനത്തിനിരയായ വയോധികൻ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!