കാഞ്ഞാണി: വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് പള്ളിയിൽ വി. അന്തോണിസിന്റെയും വി.സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വൈകീട്ട് നടന്ന വിശുദ്ധ കുർബാനക്കും തിരു കർമങ്ങൾക്കും ശേഷം ഇവക വികാരി ഫാ. പ്രതീഷ് കല്ലറക്കൽ കൊടിയേറ്റം നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് 10 കിലോ അരി വീതം നാന ജാതി മതസ്ഥരായ എഴുപതോളം കുടുംബങ്ങൾക്ക് തിരുനാൾ സമ്മാനമായി നൽകി.
നവനാൾ ദിനങ്ങളിൽ വൈകീട്ട് 5.30 ന് വിശുദ്ധ കുർബാനയും നവനാൾ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും, നവംബർ 8,9,10,11 തിയതികളിലാണ് തിരുനാൾ. ജനറൽ കൺവീനർ ടി.പി. സണ്ണി, ജോ. കൺവീനർ സി.എ. ആൻസൺ, കൈക്കാരന്മാരായ ജോർജ് താണിക്കൽ കോടങ്കണ്ടത്ത്, ആൻറണി പൊൻമാണി, ലിജോ പള്ളിക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി.