അരിമ്പൂർ: എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ സകല വിശുദ്ധരുടെ തിരുനാൾ ആഘോഷിച്ചു വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ സെബാസ്ത്യാനോസ് എന്നിവരുടെ തിരുനാളിനു മുന്നോടിയായി നവ വാര വെള്ളിയാഴ്ച ആചരണവും തുടങ്ങി. അടിമസമർപ്പണം, തിരി പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന, ആശീർവാദം എന്നിവയുണ്ടായിരുന്നു. തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യകാർമ്മികത്വം വഹിച്ചു.