മുല്ലശ്ശേരി: മുല്ലശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ എ ഗ്രേഡോട് കൂടി പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ തൃശ്ശൂർ ജില്ല സ്കൂൾ കലോത്സവത്തിലേക്ക് അർഹത നേടി. പങ്കെടുത്ത എല്ലാ ടീമുകൾക്കും എ ഗ്രേഡ് ലഭിച്ചു. തൃശ്ശൂർ റവന്യൂ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ സ്കൂൾ അധികൃതർ അഭിനന്ദനങ്ങൾ അറിയിച്ചു.
ഈണത്തിനൊത്ത താളവും എല്ലാം ഒത്തൊരുമിച്ചപ്പോഴാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയതെന്ന് പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരായ ജിന രാമകൃഷ്ണൻ, എൻ.കെ. നസീറ, എ.ടി. ഫെമി മോൾ, എന്നിവർ പറഞ്ഞു. തുടർച്ചയായി ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങൾ പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിന്റെ കലോത്സവ ചരിത്രത്തിലെ ഒരു പൊൻ തൂവൽ ആണെന്ന് സ്റ്റാഫ് സെക്രട്ടറി മുഹ്സിൻ മാസ്റ്റർ പറഞ്ഞു.