News One Thrissur
Updates

സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

തൃശൂർ: ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ സ്വദേശി കുറുവത്ത് വീട്ടിൽ സാജൻ്റെ മകൾ ഇന്ദുപ്രിയ(20)യാണ് മരിച്ചത്. തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ ചേർന്ന് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് ആറുമണിയോടെ പാലപ്പിള്ളി വലിയകുളത്തുവെച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയോളജി വിഭാഗം വിദ്യാർത്ഥിനിയാണ് ഇന്ദുപ്രിയ. സഹപാഠികളായ നാലുപേർ ചേർന്ന് രണ്ട് സ്കൂട്ടറിലാണ് ഡാം കാണാൻ പോയത്. ഡാം കണ്ട് മടങ്ങുന്നതിനിടെ പുറകിലുണ്ടായിരുന്നവരെ തിരിഞ്ഞുനോക്കുന്നതിനിടെ ഇന്ദുപ്രിയ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

വലപ്പാട് മേനാശ്ശേരി അമ്മിണി അന്തരിച്ചു.

Sudheer K

സൗജന്യ ആയുർവേദ നേത്ര പരിശോധന ക്യാംപ് നടത്തി

Sudheer K

പാവറട്ടി മരുതയൂരിൽ യുവാവിനെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!