മുല്ലശേരി: ഉപജില്ല സ്കൂൾ കലോത്സവം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. എഇഒ ഷീബ ചാക്കോ പതാക ഉയർത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജ് അധ്യക്ഷയായി. ജനപ്രതിനിധികളായ ബെന്നി ആന്റണി, വി.എം.മുഹമ്മദ് ഗസാലി, ജിയോഫോക്സ്, കൊച്ചപ്പൻ വടക്കൻ, ഷൈജു അമ്പലത്തുവീട്ടിൽ, ഗ്രേസി ജേക്കബ് തുടങ്ങിയവൽ പ്രസംഗിച്ചു. ആദ്യ ദിനത്തിൽ ജനറൽ, അറബിക്, സംസ്കൃത വിഭാഗങ്ങളിലായി 45 ഇനങ്ങളിലാണ് മത്സരം നടന്നത്. നാടോടി നൃത്തം, ഭരതനാട്യം, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിൽ4,5 തിയതികളിൽ മത്സരം തുടരും. 42 വിദ്യാലയങ്ങളിൽ നിന്ന് 2400 വിദ്യാർഥികളാണ് മത്സരത്തിനെത്തുന്നത്.