അന്തിക്കാട്: ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ച കേസിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെരിങ്ങോട്ടുകര വെള്ളിയാഴ്ച ചന്തയ്ക്കടുത്ത് കണക്കൻ വീട്ടിൽ സിനോജിനെ (48)യാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴം രാത്രി പഴുവിൽ അകംപാടത്ത് വാടകവീട്ടിൽ താമസിക്കുന്ന ഭാര്യ സനീന (38)യെ വീട്ടിൽ കയറി വെട്ടിപരുക്കേൽപ്പിച്ചുവെന്നാണ് കേസ്. തലയ്ക്കും കൈയ്ക്കും മുഖത്തും പുറത്തും വെട്ടേറ്റ സനീന തൃശൂർ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് വ്യക്തമാക്കി. ആക്രമണത്തിനു ശേഷം സിനോജ് പെരിങ്ങോട്ടുകരയിലെ പൊലീസ് ഔട്ട് പോസ്റ്റിലെത്തി കീഴടങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
previous post