പെരിങ്ങോട്ടുകര: മൂന്നു പതിറ്റാണ്ടിലേറെയായി തരിശായി കിടന്നിരുന്ന പെരിങ്ങോട്ടുകര താന്ന്യം ലാവടി പാടത്ത് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഞാറുനാട്ട് കൊണ്ട് നെൽ കൃഷിക്ക് ആരംഭം കുറിച്ചു. വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. താന്ന്യം ഗവ സ്‌കൂളിലെ എൻഎസ് എസ് വിദ്യാർത്ഥികളും ഞാറുനട്ട് കൃഷിയുടെ ഭാഗമായി. കൊയ്ത്ത് വരെ കൃഷിയുടെ വിവിധ ഘട്ടങ്ങൾ കണ്ട് പഠിക്കുന്നതിന് കുട്ടികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. അന്തിക്കാട് കൃഷി അസിസ്റ്റന്റ് ഡിറക്റ്റർ മിനി ജോസഫും മുതിർന്ന കർഷകരും കുട്ടികൾക്ക് കൃഷി പാഠങ്ങൾ വിശദീകരിക്കും.
താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ് അദ്ധ്യക്ഷനവഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ, വാർഡ് മെമ്പർ, സിജോ പുലിക്കോട്ടിൽ, ബാബു വിജയകുമാർ വിൻസൺ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. പ്രദേശത്ത് അനന്തരാവകാശികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുക വഴി ഭൂമി അനേകം പേരുടെ സ്വത്തായി മാറുകയും കൃഷിക്ക് ഉടമകളുടെ ഏകോപനം ദുഷ്കരമാവുകയും കനോലിക്കനാലിൽ നിന്നുള്ള ഉപ്പുവെള്ള ഭീഷണിയും ഇവിടെ കൃഷി അസാധ്യമാക്കി ഈ സാഹചര്യത്തിൽ മേഖലയിൽ നെൽകൃഷി തിരിച്ചു പിടിക്കുന്നതിൻ്റെ ഭാഗമായാണ് നാല് ഏക്കറിൽ കൃഷി ആരംഭിച്ചത്