News One Thrissur
Updates

തീരദേശത്ത് ഓൺലൈൻ തട്ടിപ്പ് വീണ്ടും: കയ്പമംഗലത്ത് രണ്ടുപേർ അറസ്റ്റിൽ

കൈപ്പമംഗലം: വ്യാജ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. ചെന്ത്രാപ്പിന്നി സ്വദേശിനിയുടെ പക്കൽ നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ അജ്‌വാ വീട്ടിൽ തൻഹാൻ (19), മരുതക്കോട്ടിൽ വീട്ടിൽ മുഹമ്മദ് സിനാൻ (20) എന്നിവരെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ പ്ലാറ്റ്ഫോം വഴി പണം നിക്ഷേപിച്ചാൽ കമ്മീഷനായി ഒരു നിശ്ചിത തുക തരാമെന്ന് അവകാശപ്പെട്ടും വിശ്വസിപ്പിച്ചും നിരവധി ആളുകളിൽ നിന്ന് പ്രതികൾ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഘം തട്ടിയെടുത്ത പണം പല ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ച് നിക്ഷേപിച്ച തുകയോ കമ്മീഷനോ നൽകാതെ ഇരകളെ ചതിക്കുകയുമായിരുന്നു. പ്രതികളെ കോഴിക്കോട് ജില്ലയിലെ അത്തോളി, കുന്ദമംഗലം എന്നിവിടങ്ങളിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൈബർ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത പരാതി അടിസ്ഥാനമാക്കി ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐ കെ.എസ്. സൂരജ്, ഗ്രേഡ് എസ്.ഐ. ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ അനന്തുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

44ാമത് ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ സ്വദേശിക്ക് ഇരട്ട മെഡൽ 

Sudheer K

മേരിവർഗ്ഗിസ് അന്തരിച്ചു.

Sudheer K

വൈദ്യുതി ചാർജജ് വർദ്ധനവ്: വെങ്ങിണിശ്ശേരി കെഎസ്ഇബി ഓഫീസിലേക്ക് കോൺഗ്രസിൻ്റെ പ്രതിഷേധ മാർച്ച്.

Sudheer K

Leave a Comment

error: Content is protected !!