എളവള്ളി: എളവള്ളി പാറ – പറക്കാട് റോഡിൽ ചിറപാടത്തു വൻ തോതിൽ സെപ്റ്റിക് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. ഈ പ്രദേശത്ത് നിരവധി തവണ മാലിന്യം തള്ളിയിട്ടുണ്ട്. പൊലീസ് ഉൾപ്പടെയുള്ള അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകാത്തതാണ് വീണ്ടും വീണ്ടും മാലിന്യം തള്ളുന്നതിന് ഇടയാക്കുന്നത്.
എളവള്ളി പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി മാതൃക പരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം എളവള്ളി മേഖല സെക്രട്ടറി ടി.എൻ. ലെനിൻ ആവശ്യപ്പെട്ടു.