തളിക്കുളം: സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നവംബർ പതിനേഴാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണ ആർഎംപിക്ക് നൽകുവാൻ തീരുമാനിച്ചു. തളിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.എസ്. സുൽഫീക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് ആർഎം പിക്ക് പിന്തുണ നൽകാമെന്ന തീരുമാനമെടുത്തത്. കഴിഞ്ഞ കാല സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ്, എൽഡിഎഫ്, ആർഎംപി സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു ആർഎംപി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടു കൂടി കോൺഗ്രസുമായി ചേർന്നുള്ള ധാരണയിലാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്നുള്ളത് കൊണ്ട് ആർഎംപിക്ക് ദുർബലമാകുന്ന ഒരു പ്രവർത്തനവും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്ന് തീരുമാനിച്ചു.
കോൺഗ്രസിന്റെ മുഖ്യശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണ് എൽഡിഎഫിനും ബിജെപിക്കും എതിരെയുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരെ പൂർണമായും പിന്തുണയ്ക്കും എന്നതുകൊണ്ടാണ് തളിക്കുളത്ത് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ആർ.എം. പിക്ക് പിന്തുണ കൊടുക്കാൻ തീരുമാനിച്ചത്. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് നേതാകളായ പി.എം. അമീറുദ്ധീൻ ഷാ, ഗഫൂർ തളിക്കുളം, സി.വി. ഗിരി, ഹിറോഷ് ത്രിവേണി, രമേഷ് അയിനിക്കാട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.